ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ വിസകളിൽ എത്തുന്ന തീർഥാടകർക്കു താമസിക്കാനുള്ള അനുമതി 30 ദിവസം വരെ നൽകി സൗദി അറേബ്യ. അതേസമയം വിദേശത്ത് നിന്നെത്തുന്ന പതിനെട്ടു വയസിനു കുറവ് പ്രായമുള്ളവർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകില്ല.
Read Also: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യം: പാർലമെന്റിൽ പ്രൊപ്പോസൽ നൽകി ബിജെപി എംപി
ഉംറ വിസകളിൽ വിദേശങ്ങളിൽ നിന്ന് എത്തുന്ന എല്ലാവരും രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് നിർബന്ധമാണ്.
സൗദി അറേബ്യയുടെ അംഗീകാരമുള്ള വാക്സിൻ ഡോസുകൾ പൂർണമായി സ്വീകരിച്ച് സൗദിയിലെത്തുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ പാലിക്കാതെ നേരിട്ട് ഉംറ നിർവഹിക്കാനുള്ള അനുവാദവുമുണ്ട്. സൗദി അറേബ്യയുടെ അംഗീകാരമില്ലാത്ത, ലോകാരോഗ്യ സംഘടന അംഗീകാരമുള്ള വാക്സിനുകൾ സ്വീകരിച്ച് സൗദിയിലെത്തുന്ന ഉംറ തീർഥാടകർക്ക് മൂന്നു ദിവസം ക്വാറന്റെയ്‌നിൽ കഴിയണം. 48 മണിക്കൂർ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ ഇവർക്കും ഉംറ നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
Post Your Comments