തിരുവനന്തപുരം: പെണ്ണ് കാണൽ ചടങ്ങിൽ പെണ്ണിനോട് സംസാരിക്കുന്നത് ഹറാമാണെന്ന മത പണ്ഡിതന്റെ പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ. അന്യപുരുഷനോട് മുസ്ലിം സ്ത്രീ സംസാരിക്കാൻ പാടില്ലെന്നും, അത് പെണ്ണ് കാണലാണെങ്കിൽ പോലും ഹറാമാണെന്നുമായിരുന്നു സിംസാറുൽ ഹക്ക് എന്ന മത പണ്ഡിതന്റെ പരാമർശം.
Also Read:ടെൽഅവീവ് ലോകത്തിലെ ഏറ്റവും ജീവിതച്ചിലവേറിയ നഗരം : പാരിസ്, സിംഗപ്പൂർ തൊട്ടുപിറകിൽ
‘മുഖവും മുൻ കയ്യും മാത്രമേ നോക്കാൻ പാടുള്ളൂ. കാരണം മുഖം കണ്ടാൽ സൗന്ദര്യവും, കൈ കണ്ടാൽ തൊലിയുടെ നിറവും മനസ്സിലാകും. ചെറുക്കനെയും പെണ്ണിനേയും ഒറ്റയ്ക്ക് ഒരു റൂമിൽ ഇരുത്തുന്നതും ഹറാമാണ് ‘, സിംസാറുൽ ഹക്ക് പറഞ്ഞു.
‘അല്ലാഹുവിന്റെ നിയമം ഇതാണ്. ഹലാൽ ആയിരിക്കണം വിവാഹം. ചെറുക്കനും പെണ്ണും സംസാരിച്ചാൽ തന്നെ ഹറാമായി. അപ്പോൾ വിവാഹത്തിൽ ബർക്കത്ത് ഉണ്ടാകില്ല. പ്രായപൂർത്തിയായ പെൺകുട്ടിയെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കൊണ്ട് പോകുന്നതും, നിക്കാഹ് കഴിക്കാതെ സംസാരിക്കുന്നതും ദീനുള്ളവർക്ക് ചേർന്ന രീതിയല്ല. ഫോണിൽ പോലും സംസാരിക്കാൻ പാടില്ല’, സിംസാറുൽ ഹക്ക് പറഞ്ഞു.
അതേസമയം, പണ്ഡിതന്റെ പരാമർശത്തിനെതിരെ വിമർശനങ്ങളും ട്രോളുകളും ധാരാളം വന്നുകൊണ്ടിരിക്കുന്നുണ്ട്. ഉസ്താദ് പറഞ്ഞാൽ അത് അങ്ങനെതന്നെ, കണ്ണുപൊത്തി അനുസരിക്കുക. കഥയിൽ മറുചോദ്യം ഇല്ലെന്നും, ഈ നൂറ്റാണ്ടിലെ ജനങ്ങളോടാണോ ഇമ്മാതിരി കോമഡികൾ പറയുന്നതെന്നും വിഷയത്തിൽ സോഷ്യൽ മീഡിയ വഴി പലരും പ്രതികരിക്കുന്നു.
Post Your Comments