Latest NewsInternational

ടെൽഅവീവ് ലോകത്തിലെ ഏറ്റവും ജീവിതച്ചിലവേറിയ നഗരം : പാരിസ്, സിംഗപ്പൂർ തൊട്ടുപിറകിൽ

ജെറുസലേം: ലോകത്തിലെ ഏറ്റവും ജീവിതച്ചിലവേറിയ നഗരമായി ഇസ്രായേലിലെ ടെൽ അവീവിനെ തിരഞ്ഞെടുത്തു. ബ്രിട്ടനിലെ ലണ്ടൻ ആസ്ഥാനമാക്കിയുള്ള ഗവേഷണ സംഘടനയായ എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റാണ് ലോകത്തിലെ ഏറ്റവും ജീവിതച്ചിലവേറിയ 10 നഗരങ്ങൾ കണ്ടെത്താൻ വേണ്ടി സർവേ നടത്തിയത്.

ഈ പദവി മുൻപ് അലങ്കരിച്ചിരുന്നത് സിംഗപ്പൂർ, ഹോങ്കോങ് എന്നീ നഗരങ്ങളായിരുന്നു. ഇവരെ പിന്നിലാക്കിക്കൊണ്ടാണ് ടെൽഅവീവ് ഈ സ്ഥാനത്തെത്തിയത്. ഫ്രാൻസിലെ പാരീസ്, സിംഗപ്പൂർ എന്നിവർ സംയുക്തമായി രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഹോങ്കോങ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആണ് നാലാമത്തെ ഏറ്റവും ചിലവേറിയ നഗരം. ന്യൂയോർക്ക്, ജനീവ, കോപ്പൻഹേഗൻ, ലോസ് ആഞ്ചൽസ്, ഒസാക്ക എന്നീ നഗരങ്ങൾ യഥാക്രമം ആറു മുതൽ പത്തു വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button