നൂറ്റാണ്ടുകൾക്ക് മുൻപ് അടിമത്തം നിരോധിച്ചുവെങ്കിലും ഇന്നും പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ, മിക്ക ഇടങ്ങളിലും അത് തുടരുന്നു. ഇന്നും ലോകത്ത് ഏകദേശം നാൽപ്പത് ദശലക്ഷം ആളുകൾ അടിമത്തത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. മനുഷ്യക്കടത്ത്, തൊഴിൽ വിവേചനം, നിർബ്ബന്ധിത വിവാഹങ്ങൾ എന്നിവയുടെ രൂപത്തിലാണ് ആധുനിക ലോകത്തിൽ അടിമത്തം നിലനിൽക്കുന്നത്.
Also Read:സൗദിയിലും യു എ ഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചു: നിരീക്ഷണം ശക്തമാക്കുന്നു
അക്രമത്തിലൂടെയും വഞ്ചനയിലൂടെയും പണിയെടുപ്പിക്കുന്നതും അടിമത്തമായാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന വ്യാഖ്യാനിക്കുന്നത്. പത്തിൽ ഒരു കുട്ടി എന്ന കണക്കിൽ ഏകദേശം 150 മില്ല്യൺ കുട്ടികൾ ഇന്നും ബാലവേലക്ക് വിധേയരാക്കപ്പെടുന്നുണ്ട്. ഇതും അടിമത്തമായാണ് കണക്കാക്കപ്പെടുന്നത്.
സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് നേരെയുള്ള വിവേചനമാണ് അടിമത്തത്തിന്റെ മറ്റൊരു നിർവചനം. അടിമത്തത്തിന്റെ വംശീയ പാരമ്പര്യം അവസാനിപ്പിക്കുക എന്നതാണ് അന്താരാഷ്ട്ര അടിമത്ത നിരോധന ദിനത്തിന്റെ മുദ്രാവാക്യം.
മനുഷ്യക്കടത്തും ചൂഷണവും അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച ഡിസംബർ 2 ആണ് അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നത്.
Post Your Comments