പത്തനംതിട്ട : തിരുവല്ലയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. വിഷ്ണു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് സൂചന.
Post Your Comments