Latest NewsNewsIndia

എന്നും വിദേശത്ത് പോയി കഴിയാനാകില്ല: രാഹുൽ ഗാന്ധിയെ പരിഹസിച്ച് മമത: മറുപടിയുമായി കോൺഗ്രസ്

ബിജെപിക്കെതിരായി രാജ്യത്തിന് മുന്നിലുള്ള ഒരേ ഒരു ഓപ്ഷൻ കോൺഗ്രസാണ്

മുംബൈ : രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തെയും പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നും വിദേശത്ത് പോയി കഴിയാനാകില്ലെന്നായിരുന്നു രാഹുലിന്റെ പേരെടുത്ത് പറയാതെ മമതയുടെ പരിഹാസം. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും, എന്നാൽ കൂടുതൽ സമയം വിദേശത്ത് പോയി നിൽക്കാൻ കഴിയില്ലെന്നുമാണ് മമത പറഞ്ഞത്. മുംബൈ സന്ദർശനത്തിനിടെ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു മമതയുടെ പ്രതികരണം

ഇപ്പോഴിതാ മമതയുടെ പരമർശത്തിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. ബിജെപിക്കെതിരായി രാജ്യത്തിന് മുന്നിലുള്ള ഒരേ ഒരു ഓപ്ഷൻ തങ്ങളാണെന്നും രാജ്യ താത്പര്യങ്ങൾ സംരക്ഷിക്കാനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാർട്ടി ഇല്ലാതെ പറ്റില്ലെന്നും കോൺഗ്രസ് പറഞ്ഞു. സ്വന്തം നേട്ടത്തേയും വ്യക്തിപരമായ ആഗ്രഹങ്ങളേയും കുറിച്ച് മാത്രം ചിന്തിക്കുന്ന രാഷ്‌ട്രീയ പാർട്ടിക്ക് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപിയെ നേരിടാൻ കഴിയില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Read Also  :  പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ല: നിയമപരമായി കൂടെ നില്‍ക്കും, ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് സിപിഎം

ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ കോൺഗ്രസ് നടത്തുന്ന പോരാട്ടത്തെക്കുറിച്ച് രാജ്യത്തിന് നന്നായി അറിയാമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവും മഹാരാഷ്‌ട്ര മന്ത്രിസഭാംഗവുമായ ബാലാസാഹേബ് തോറത് പറഞ്ഞു. മമതയുടെ ഇത്തരം നിലപാടുകൾ പ്രതിപക്ഷ സഖ്യത്തെ ദോഷമായി ബാധിക്കുമെന്നും അത് ബിജെപിക്ക് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button