ന്യൂയോർക്ക് : കോവിഡിനെ നേരിടാൻ എല്ലാ വർഷവും ഇനി വാക്‌സിൻ എടുക്കേണ്ടി വന്നേക്കുമെന്ന് ഫൈസർ മേധാവി ഡോ ആൽബർട്ട് ബൗർല. വർഷം തോറും വാക്സിൻ സ്വീകരിച്ചാൽ കോവിഡ് വൈറസിനെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വർഷം തോറും പുതിയ വാക്സിൻ നിർമിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ ഡോ ആൽബർട്ട് ബൗർല വ്യക്തത നൽകിയില്ല. നിലവിൽ ലോകത്ത് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോൺ വൈറസിനെതിരായ വാക്സിൻ നിർമാണത്തിനുള്ള നടപടികൾ ഫൈസർ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് മൂന്നുവർഷം കഠിന തടവും പിഴയും
ഒക്ടോബറിൽ അഞ്ച് മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഫൈസർ വാക്സിന് അമേരിക്ക അംഗീകാരം നൽകിയിരുന്നു. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണെന്നും മാസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണെന്നും കുട്ടികളുടെ ഭാവിയാണ് ഇതിലൂടെ അപകടത്തിലാകുന്നതെന്നും ബൗർല പറഞ്ഞു.
Post Your Comments