
തൃശൂർ: ഇന്നലെ 13 കാരിയായ പെൺകുട്ടിയെ കാണാതായ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേരാണ് കുട്ടിക്കായി പോസ്റ്റുകൾ ഇട്ടത്. കുട്ടി തൃപ്പയാർ ഉള്ള ഒരു കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ കുട്ടി ‘പർദ്ദ’ വാങ്ങാൻ കടയിൽ കയറി എന്നും പ്രചാരണമുണ്ടായി. എന്നാൽ കറുത്ത ജായ്ക്കറ്റ് ആണ് കുട്ടി വാങ്ങിയതെന്നാണ് നിഗമനം.
ഇത് ധരിച്ചാണ് കുട്ടിയെ കണ്ടെത്തിയതും. ഇത് വാങ്ങിയ ശേഷം കുട്ടി ഗുരുവായൂരിലേക്കാണ് പോയതെന്നാണ് കണ്ടെത്തിയത്. തുടർന്ന് വലപ്പാട് എസ്‌ഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഊർജിതമായ അന്വേഷണത്തിലാണ് കുട്ടിയെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തിയത്. ഇനി കുട്ടിയെ കാണാനില്ല എന്ന കുറിപ്പ് ആരും ഷെയർ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments