
കോട്ടയം: പൊന്‍കുന്നത് വാഹനാപകടം. ലോറിക്കടിയില്‍പ്പെട്ട യുവതിയ്‌ക്ക് ദാരുണാന്ത്യം. പൊന്‍കുന്നം കെകെ റോഡില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കെവിഎംഎസ് ആശുപത്രിയിലെ നഴ്‌സായ അമ്പിളിയാണ് അപകടത്തില്‍ മരിച്ചത്. രാവിലെ ആശുപത്രിയിലേയ്‌ക്ക് ജോലിയ്‌ക്ക് പോകുകയായിരുന്നു അമ്പിളി.
Read Also: ഒന്നരവര്‍ഷം മുൻപ് കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ ദ്രവിച്ച നിലയില്‍ കണ്ടെത്തി
ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍, പിന്നാലെ വന്ന ലോറി ഇടിച്ചതാണ് അപകട കാരണം. അപകടത്തെ തുടര്‍ന്ന് റോഡിലേയ്‌ക്ക് വീണ അമ്പിളിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പോലീസ് സ്ഥലത്തെത്തി അമ്പിളിയെ ലോറിക്കടിയില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments