തൃശൂര്‍ : കോവിഡ് വാര്‍ഡുകളില്‍ ആഷിഖിന്റെ സേവനം ഇനിയുണ്ടാകില്ല. കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ 10 ദിവസം സേവനം ചെയ്തതിന്റെ ആദ്യ ശമ്പളവുമായി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ മരണം വന്നത്. എഫ്‌സിഐ ഗോഡൗണില്‍നിന്ന് അരി കയറ്റി വന്ന ലോറിയുമായി ആഷിഖിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ദേശീയ ആരോഗ്യ മിഷനു കീഴില്‍ നഴ്‌സ് ആയ ആഷിഫാണ് (23) മരിച്ചത്. ഉച്ചയ്ക്ക് 12.30ന്, വെളപ്പായ കയറ്റത്തിലായിരുന്നു അപകടം. ചാവക്കാട് മാട് തോട്ടാപ്പ് ആനാംകടവില്‍ അബ്ദുവാണ് പിതാവ്. മൃതദേഹം കബറടക്കി.
നഴ്‌സിങ് പഠനം അടുത്തിടെ പൂര്‍ത്തിയാക്കിയ ആഷിഫിനെ കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് എന്‍എച്ച്എം പദ്ധതിപ്രകാരം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജോലിയില്‍ നിയമിച്ചത്. ഒരു ഭയവുമില്ലാതെ ഐസലേഷന്‍ വാര്‍ഡിലെ ജോലിയും ഒപ്പം ഹെല്‍പ് ഡെസ്‌കിലെ ജോലിയും ചെയ്ത ആഷിഫ് എല്ലാവരുടെയും മനസ്സ് കീഴടക്കി. കോവിഡ് ബോധവല്‍ക്കരണത്തിനായി ഹ്രസ്വചിത്രമെടുത്തപ്പോള്‍ അതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു ആഷിഫ്.
Post Your Comments