Latest NewsNewsIndia

എംപിമാരുടെ സസ്‌പെന്‍ഷന്‍ : പ്രതികരിച്ച് രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനത്തില്‍ സഭയുടെ അച്ചടക്കത്തിന് നിരക്കാത്ത രീതിയില്‍ പെരുമാറിയ 12 എംപിമാരെ സസ്പെന്‍ഡ് ചെയ്തത് ജനാധിപത്യത്തെ സംരക്ഷിക്കാനാണെന്ന് രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു. തീരുമാനം ചെയറിന്റേതല്ലെന്നും സഭയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

സസ്പെന്‍ഷന്‍ ചോദ്യം ചെയ്ത രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മുന്‍ സംഭവങ്ങളും വെങ്കയ്യ നായിഡു വിശദീകരിച്ചു നല്‍കുകയും ചെയ്തു. എംപിമാരുടെ സസ്പെന്‍ഷന്‍ ജനാധിപത്യ വിരുദ്ധമാണെന്ന് പറയുന്നത് വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സഭയിലെ നടപടിക്രമപ്രകാരം അച്ചടക്കം ലംഘിക്കുന്ന അംഗങ്ങള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ ചെയറിനും സഭയ്ക്കും അധികാരമുണ്ട്. സഭയുടെ ഉപാധ്യക്ഷന്‍ ഹരിവംശിന്റെ ആവര്‍ത്തിച്ചുളള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് അംഗങ്ങള്‍ ബഹളം തുടര്‍ന്നതെന്ന് ഉപരാഷ്ട്രപതി വിമര്‍ശിച്ചു. സഭയില്‍ 33 അംഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ഓഗസ്റ്റ് 11ന് രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുളളറ്റിനും വെങ്കയ്യ നായിഡു ഉദ്ധരിച്ചു.

ഇടത് എംപിമാരായ എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button