Latest NewsUAENewsInternationalGulf

യുഎഇ ദേശീയ ദിനം: വിവിധ എമിറേറ്റുകളിലുള്ള 1875 തടവുകാർക്ക് മാപ്പ് നൽകി

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ജയിലുകളിൽ കഴിയുന്ന 1875 തടവുകാരെ വിട്ടയക്കാൻ തീരുമാനം. യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് തീരുമാനം. അബുദാബിയിൽ 870 തടവുകാർക്കും ദുബായ് 142 തടവുകാർക്കും ഷാർജയിൽ 237 തടവുകാർക്കും അജ്മാൻ 43തടവുകാർക്കും ഉമ്മുൽഖുവൈനിൽ 34 തടവുകാർക്കും റാസൽഖൈമ 442 തടവുകാർക്കും ഫുജൈറ 107 തടവുകാർക്കുമാണ് മോചനം ലഭിക്കുന്നത്. എമിറേറ്റ് ഭരണാധികാരികളാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: കൃത്യമായ കണക്കില്ല, മരിച്ച പ്രതിഷേധക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കേണ്ട പ്രശ്‌നം ഉദിക്കുന്നില്ല: കേന്ദ്രമന്ത്രി

വിവിധ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിലിലായ മലയാളികളടക്കം വ്യത്യസ്ത രാജ്യക്കാരെ വിട്ടയക്കാനാണ് തീരുമാനം. ചെറിയ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരും തടവുകാലത്ത് നല്ല നടപ്പിന് വിധേയരായവർക്കാണ് മാപ്പ് നൽകുക. മോചിപ്പിക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതയും എഴുതിത്തള്ളുമെന്ന് അധികൃതർ വ്യക്തമാക്കി. ജയിലിൽ കഴിയുന്നവർക്ക് തെറ്റുകുറ്റങ്ങളിൽ പശ്ചാത്തപിച്ച് കുടുംബത്തോടൊപ്പം പുതിയൊരു ജീവിതം തുടങ്ങാൻ അവസരമൊരുക്കിയ ഭരണാധികാരികൾക്ക് എമിറേറ്റ് പൊലീസ് മേധാവികൾ അഭിനന്ദനം അറിയിച്ചു. നടപടികൾ പൂർത്തിയാക്കി എത്രയും വേഗം ഇവരെ വിട്ടയയ്ക്കുമെന്നാണ് അധികൃതർ പറയുന്നത്.

Read Also: വാങ്ങിയ പണം തിരികെ നല്‍കിയില്ല: ക്ലാസ് മുറിയില്‍ വച്ച് അധ്യാപകന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button