Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കേസുകൾ

അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കോവിഡ് കേസുകൾ. 85 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ് ഇന്ന് യുഎഇയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: റോഡ് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ബൈക്കിടിച്ച്‌ മരിച്ചു: ഹെല്‍മറ്റ് കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

742,109 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,37,024 പേർ രോഗമുക്തി നേടി. 2,148 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,937 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് കോവിഡ് 281,355 പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: സംഘികളും സഖാക്കളും ചേര്‍ന്നൊരുക്കുന്ന അവിശുദ്ധ സഖ്യത്തിന്റെ നാടകങ്ങളാണ് ‘നര്‍കോട്ടിക്-ഹലാല്‍’ വിവാദങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button