UAELatest NewsNewsInternationalGulf

ദേശീയ ദിനം: നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സമ്മാനവുമായി യുഎഇ

ദുബായ്: സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക സമ്മാമം നൽകാനൊരുങ്ങി യുഎഇ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് നടപടി. നാളെ ജനിക്കുന്ന കുട്ടികൾക്ക് ബേബി കാർ സീറ്റുകളാണ് സൗജന്യമായി നൽകുന്നത്. ആർടിഎ, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് പൊലീസ് എന്നിവ സംയുക്തമായാണ് മൈ ചൈൽഡ്‌സ് ഗോൾഡൻ ജൂബിലി ഗിഫ്റ്റ് എന്ന പദ്ധതി ആരംഭിച്ചത്. ദുബായിയിലെ 21 ആശുപത്രികളിലായി 450 കാർ സീറ്റുകളാണ് വിതരണം ചെയ്യുന്നത്. നാലു വയസുവരെ ഇവ ഉപയോഗിക്കാം.

Read Also: ‘പള്ളികളെ പ്രതിഷേധ സ്ഥലമാക്കരുത്, പ്രത്യാഘാതം ഗുരുതരം’: മുസ്ലിംലീഗ് മറ്റൊരു സംഘപരിവാറാന്‍ ശ്രമിക്കുന്നുവെന്ന് ഐഎന്‍എല്‍

റോഡ് സുരക്ഷാ ബോധവത്കരണം, സമൂഹത്തിൽ ജാഗ്രത സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. യുഎഇയിലെ സർക്കാർ വകുപ്പുകളെല്ലാം പദ്ധതിയിൽ സഹകരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം ലോകത്ത് അഞ്ചു വയസ്സു മുതൽ 29 വയസ്സുവരെയുള്ളവരുടെ മരണത്തിന് പ്രധാന കാരണം റോഡപകടങ്ങളാണെന്ന് ഗൾഫ് മേഖലയിലെ യുനിസെഫ് പ്രതിനിധി എൽതയെബ് ആദം അഭിപ്രായപ്പെട്ടു. കുട്ടികൾക്കുള്ള സുരക്ഷാ സീറ്റുകൾ ഉപയോഗിക്കുന്നതിലൂടെ 60% മരണങ്ങളും തടയാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: പീഡിപ്പിച്ച രണ്ടാനച്ഛനരികിൽ ഇരയായ ആറു വയസുകാരിയെ എത്തിച്ച് പോലീസ്: ഇരയെ വേട്ടക്കാരന് തന്നെ ഏൽപ്പിക്കുന്ന കേരള പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button