പാലക്കാട്: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 52 കാരന് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചുള്ളിമട രവിഇല്ലം വീട്ടിൽ രവിചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.
പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി പി.പി. സെയ്തലവി ആണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ നാല് മാസം അധികതടവ് അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 2017-ലാണ് കേസിനാസ്പദമായ സംഭവം.
Read Also : കൊലപാതകമടക്കം നിരവധി കേസികളിലെ പ്രതിയായ തളിപ്പറമ്പ് സ്വദേശി താനൂരിൽ അറസ്റ്റിൽ
പെൺകുട്ടിയെ തേങ്ങ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ചുള്ളിമടയിലെ തെങ്ങിൻതോപ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വാളയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ഹരിപ്രസാദാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments