തൃക്കാക്കര: തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തിലെ കയ്യാങ്കളി കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സിപിഐ നേതാവും മുനിസിപ്പാലിറ്റി പ്രതിപക്ഷ ഉപനേതാവുമായ എംജെ ഡിക്‌സന്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിസി വിജു എന്നിവരാണ് അറസ്റ്റിലായത്. ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഐ നേതാവ് എംജെ ഡിക്‌സനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തി. സിപിഎം കൗണ്‍സിലര്‍മാരുടെ പരാതിയിലാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വിജു അറസ്റ്റിലായത്.
Read Also : ബഹ്‌റിനിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ്, ലാബ്‌ടെക്‌നീഷ്യന്‍ ഒഴിവ്
ഓണക്കിഴി വിവാദത്തിനിടെ ചെയര്‍പേഴ്‌സന്റെ മുറിയുടെ ഒരു പൂട്ട് മാറ്റിയതിനെ ചൊല്ലിയുള്ള അജണ്ടയാണ് ഇന്നലെ കയ്യാങ്കളിലേക്ക് നയിച്ചത്. ഓണസമ്മാന വിവാദത്തെ തുടര്‍ന്ന് വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ച ക്യാബിന്‍ സ്വന്തം താക്കോല്‍ ഉപയോഗിച്ച് അജിത പൂട്ടി പോയിരുന്നു. ഒടുവില്‍ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. ആ പൂട്ടിന്റെ ചെലവും പണിക്കൂലിയുമായി 8000 രൂപ കൗണ്‍സില്‍ അംഗീകരിക്കണമെന്ന അജണ്ടവന്നതോടെയാണ് കയ്യാങ്കളി നടന്നത്.
പൂട്ട് തകര്‍ത്തത് ചെയര്‍പേഴ്‌സണ്‍ തന്നെയാണെന്നും അതിന്റെ ചെലവ് നഗരസഭ അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാകില്ലെന്നുമായിരുന്നു പ്രതിപക്ഷം പറഞ്ഞത്. പ്രതിപക്ഷം തന്നെയാണ് തന്റെ ക്യാബിനിന്റെ പൂട്ടിന് കേടുപാട് വരുത്തിയതെന്നും തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്നും അജിത തങ്കപ്പന്‍ പറഞ്ഞു.
Post Your Comments