Latest NewsKerala

‘രഹസ്യക്യാമ്പിൽ നിന്ന് നഗരത്തിൽ വന്നെത്തിനിൽക്കുന്നു’ സഞ്ജിത്തിന്റെ കൊലപാതക ആഘോഷം നടത്തി അക്രമികൾ, വീഡിയോ പോസ്റ്റ്

ഇരയുടെ നിസ്സഹായ നാട്യം വെടിഞ്ഞു വേട്ടക്കാരന്റെ വിശ്വരൂപം പ്രദർശിപ്പിച്ചു തുടങ്ങുകയാണത്.

പാലക്കാട്: ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്ജിതിന്റെ കൊലപാതകത്തിൽ ആഘോഷം നടത്തി അക്രമികൾ. കൊന്നവരെ അഭിനന്ദിച്ചുള്ള മുദ്രാവാക്യവും വിഡിയോയിൽ ഉണ്ട്. ഇതിന്റെ വീഡിയോ പങ്കുവെച്ചത് ശങ്കു ടി ദാസ് ആണ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

27 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ അയാളുടെ ഭാര്യയുടെ കൺമുന്നിലിട്ട് അഞ്ചു പേർ ചേർന്ന് 31 വെട്ട് വെട്ടി കൊന്നതിന്റെ ആഘോഷമാണ്.
കൊന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രകടനം.
ചങ്കിൻകൂട് തകർത്തവർക്കും നെഞ്ചടിച്ചു പൊളിച്ചവർക്കും കുടല് കുത്തി കീറിയവർക്കും കരള് വെട്ടി പിളർന്നവർക്കുമൊക്കെ അസ്സലാം ഉണ്ടത്രേ.
പ്രബുദ്ധരേ, പുരോഗമനവാദികളേ, മതനിരപേക്ഷ സമൂഹമേ..
ഇതാണ് ഇസ്ലാമോഫോബിയ പടരാതിരിക്കാനും സംഘപരിവാറിന് വളമാവാതിരിക്കാനും ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടാതിരിക്കാനും നിങ്ങൾ ഇക്കാലമത്രയും ശ്രദ്ധാപൂർവ്വം പൊതിഞ്ഞു പിടിച്ച് സംരക്ഷിച്ച കേരളത്തിലെ അസ്സൽ ഭീകരത.

വാഗമണ്ണിലെ രഹസ്യ ക്യാമ്പിൽ നിന്ന് കോഴിക്കോട് നഗരത്തിന്റെ പരസ്യതയിലേക്ക് വന്നെത്തി നിൽക്കുന്നു അതിന്റെ പോർവിളി.
അപരവത്കരണത്തെ ചൊല്ലിയുള്ള പരിഭവങ്ങളിൽ നിന്ന് അപര വിദ്വേഷത്തിന്റെയും ഉന്മൂലനത്തിന്റെയും തുറന്ന ആഹ്വാനങ്ങളിലേക്ക് പരിണമിച്ചിരിക്കുന്നു അതിന്റെ ഉള്ളടക്കം.
ഇരയുടെ നിസ്സഹായ നാട്യം വെടിഞ്ഞു വേട്ടക്കാരന്റെ വിശ്വരൂപം പ്രദർശിപ്പിച്ചു തുടങ്ങുകയാണത്.
സൂക്ഷിച്ചു നോക്കുക.
നിങ്ങളുടെ ഭാവിയും നാടിന്റെ നാളെയും അതിന്റെ കണ്ണിൽ തെളിഞ്ഞു കാണാം.

നിങ്ങൾ അടയിരുന്ന് വിരിയിച്ചെടുത്ത കുഞ്ഞാണത്.
നിങ്ങളുടെ ലാളനയും പരിരക്ഷയുമേറ്റാണത് വളർന്നത്.
പൂച്ചക്കുട്ടി ആണെന്ന ഭാവത്തിൽ പുലിയെ വളർത്തിയ ഒരാളുടെ കഥയുണ്ട്.
കുട്ടി വലുതായതോടെ ആ കഥ കഴിഞ്ഞു.
ഓർത്തോളുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button