ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

പീഡിപ്പിച്ച രണ്ടാനച്ഛനരികിൽ ഇരയായ ആറു വയസുകാരിയെ എത്തിച്ച് പോലീസ്: ഇരയെ വേട്ടക്കാരന് തന്നെ ഏൽപ്പിക്കുന്ന കേരള പോലീസ്

തിരുവനന്തപുരം: പോക്സോ കേസിൽ പോലീസിന്റെ അനാസ്ഥ. പീഡനക്കേസ് തെളിഞ്ഞിട്ടും ഇരയായ പെൺകുട്ടിയെ വേട്ടക്കാരന്റെ അരികിൽ തന്നെ ഏൽപ്പിച്ച പോലീസ് നടപടി വിവാദമാകുന്നു. മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയ ശേഷമാണ് പോലീസ് പരാതി നൽകിയ അമ്മയെയും ഇരയായ പെൺകുട്ടിയെയും പ്രതിയായ രണ്ടാനച്ഛന് അരികിൽ തന്നെ എത്തിച്ചത്. തനിക്ക് അവിടെ താമസിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞിട്ടും പോലീസ് നിർബന്ധിച്ച് പെൺകുട്ടിയെയും യുവതിയെയും വേട്ടക്കാരനൊപ്പം അയയ്ക്കുകയായിരുന്നുവെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ജൂലൈ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. മാട്രിമോണിയൽ പരസ്യത്തിലൂടെ പരിചയപ്പെട്ട എയർഫോഴ്സ് ഉദ്യോഗസ്ഥനുമായി ജൂലൈ 15 ന് അമ്പലത്തിൽ വെച്ചായിരുന്നു യുവതിയുടെ വിവാഹം. മുംബൈ മലയാളിയായ യുവതി തന്റെ ആറ് വയസുകാരിയായ മകളുമൊത്തായിരുന്നു തിരുവനന്തപുരത്തെത്തിയത്. ജൂലൈ 17ന് രാത്രി വീട്ടിൽ വെച്ച് തന്‍റെ മകളെ ഭർത്താവ് പീ‍ഡിപ്പിച്ചുവെന്നാണ് യുവതി പരാതി നൽകിയത്. ഇതേത്തുടർന്ന് തർക്കം ഉണ്ടായപ്പോൾ ഇയാൾ ഒരു മാസത്തോളം യുവതിയെ വീട്ടുടങ്കലിൽ ഇടുകയായിരുന്നു.

Also Read:റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

പീഡന വിവരം പുറത്തുപറയുമെന്നും പരാതി നൽകുമെന്നും ഉറപ്പിച്ചതോടെ ഇയാൾ യുവതിക്കെതിരെ പരാതി നൽകി. സ്വർണ്ണാഭരണങ്ങൾ കവർന്നെന്നും തന്‍റെ 16വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും കാട്ടിയാണ് വ്യോമസേന ഉദ്യോഗസ്ഥൻ ആഗസ്റ്റ് അവസാനം യുവതിക്കെതിരെ പരാതി നൽകിയത്. വിവരമനേഷിക്കാൻ എത്തിയ പോലീസിനോട് യുവതി പീഡന വിവരം പറഞ്ഞെങ്കിലും ഇവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ പോലീസ് തയ്യാറായില്ല. അവിടെ തന്നെ നിർത്തി തിരികെ പോവുകയായിരുന്നു.

പിറ്റേന്ന്, സെപ്റ്റംബർ ഒന്നിന് രണ്ടും കൽപിച്ച് യുവതി മകളുമായി പൊലീസ് സ്റ്റേഷനിൽ എത്തി. പരാതി പ്രകാരം ആറ് വയസുകാരി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി. മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. പരിശോധനയിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി തെളിഞ്ഞു. എന്നിട്ടും പോലീസ് പെൺകുട്ടിയെയും അമ്മയെയും വേട്ടക്കാരന്റെ അടുക്കൽ തന്നെ കൊണ്ടുചെന്നാക്കുകയായിരുന്നു. രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന് തെളിഞ്ഞിട്ടും ഇയാൾക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായില്ല.

Also Read:‘മകൻ മിണ്ടുന്നില്ല, ഞാന്‍ തെറ്റ് ചെയ്തു എന്നാണ് അവൻ കരുതുന്നത്’: പോക്‌സോ കേസില്‍ കുടുക്കി ജയിലിലടച്ച 73-കാരി പറയുന്നു

മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയതിനെ തുടർന്ന് ഭർത്താവ് ഭാര്യയും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടയിൽ സ്വയം മുറിവേൽപിച്ച് മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടി ഭർത്താവ് തന്നെ വധശ്രമക്കേസ് പ്രതിയാക്കിയെന്നാണ് യുവതിയുടെ ആരോപണം. പീഡനക്കേസിൽ കേസെടുക്കാതിരുന്ന പോലീസ് ഇയാളുടെ പരാതിയിൽ യുവതിക്കെതിരെ കേസെടുത്ത്, അറസ്റ്റ് ചെയ്ത് 45 ദിവസം ജയിലിൽ അടച്ചു. പിന്നീട് ഇയാൾക്കെതിരെ കേസെടുത്ത്, അറസ്റ്റ് ചെയ്‌തെങ്കിലും പോക്സോ കേസിൽ എയർഫോഴ്സ് ഉദ്യോഗസ്ഥൻ രണ്ടാഴ്ചകൊണ്ട് തന്നെ പുറത്തിറങ്ങി. എന്നാൽ വധശ്രമകേസിൽ നാൽപത്തിയഞ്ച് ദിവസമാണ് യുവതിക്ക് ജയിലിൽ കഴിയേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button