അബുദാബി: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ശിക്ഷകൾ നടപ്പിലാക്കാനൊരുങ്ങി യുഎഇ. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളോ കിംവദന്തികളോ പ്രചരിപ്പിച്ചാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും ഒരു വർഷം തടവുമാണ് ശിക്ഷ. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ടോ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ടോ, ദുരന്തങ്ങളുമായി ബന്ധപ്പെട്ടോ ആണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെങ്കിൽ പിഴ രണ്ട് ലക്ഷം ദിർഹമാകും. രണ്ട് വർഷം തടവ് അനുഭവിക്കേണ്ടിയും വരും.
Also Read:പൊതുമാപ്പിനിടയിലും പ്രതികാരം തുടരുന്നു: നൂറിലധികം മുൻ അഫ്ഗാൻ സൈനികരെ താലിബാൻ കൊലപ്പെടുത്തി
2012ലെ സൈബർ നിയമത്തിൽ ഭേദഗതി വരുത്തിയ പുതിയ നിയമം 2022 ജനുവരി മുതലാണ് പ്രാബല്യത്തിൽ വരിക. പുതിയ നിയമ പ്രകാരം വ്യാജവാർത്ത നിർമ്മിക്കുന്നവർ മാത്രമല്ല, അവ പ്രചരിപ്പിക്കുന്നവരും ശിക്ഷാർഹരായിരിക്കും. കൈയ്യിൽ കിട്ടുന്ന വിവരങ്ങൾ വിവേചന രഹിതമായി പങ്ക് വെച്ചാൽ ജയിൽ ശിക്ഷ ഉറപ്പാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അടുത്ത അൻപത് വർഷത്തേക്ക് നടപ്പിലാക്കാൻ ഉദ്ദേശിച്ച് പ്രഖ്യാപിച്ച പുതിയ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമാണ് നിയമം.
Post Your Comments