Latest NewsKeralaNews

ഒമിക്രോൺ ഭീതി: നഴ്‌സായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : ഒമിക്രോൺ ഭീതിയിൽ നഴ്‌സായ യുവതി ഭർതൃവീട്ടിൽ ജിവനൊടുക്കി. വാഴൂർ ഈസ്റ്റ് ആനകുത്തിയിൽ പ്രകാശന്റെ മകൾ നിമ്മിയാണ് ജിവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കർണാടകയിലാണ് യുവതി നഴ്‌സായി ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും സ്വീഡനിലേയ്‌ക്ക് പോകാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു യുവതി. ഇതിന്റെ ഭാഗമായാണ് കർണാടകയിൽ നിന്നും മണിമലയിലെ ഭർതൃവീട്ടിൽ എത്തിയത്. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം പള്ളിയിൽ പോയി വന്ന ശേഷം മുറിയിലേയ്‌ക്ക് പോയ നിമ്മിയെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

Read Also  :  പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ചെന്ന പരാതിയുമായി വീട്ടമ്മ: ഒത്തുതീര്‍പ്പിന് പോയ തന്നെയാണ് ആക്രമിച്ചതെന്ന് പ്രസിഡന്റ്

ഒമിക്രോൺ വ്യാപനം മൂലം വിമാന സർവീസുകൾ നിർത്തലാക്കുന്നതോടെ വിദേശ ജോലിയ്‌ക്ക് പോകാൻ കാല താമസം നേരിടുമോ എന്ന വിഷമത്തിലാണ് നിമ്മി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് റോഷന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. നിമ്മിയുടെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button