Latest NewsIndiaNews

തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ 9 പേര്‍ക്കു കാഴ്ച നഷ്ടമായി , കണ്ണുകള്‍ നീക്കം ചെയ്തു : സംഭവം സ്വകാര്യ ആശുപത്രിയില്‍

പാറ്റ്‌ന : തിമിര ശസ്ത്രക്രിയയ്ക്കു വിധേയരായ 9 പേര്‍ക്കു കാഴ്ച നഷ്ടമായതായി പരാതി. ബീഹാര്‍ മുസഫര്‍പുരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രി സംഘടിപ്പിച്ച തിമിര ചികിത്സാ ക്യാംപില്‍ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ക്കാണ് കാഴ്ച നഷ്ടമായത്. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധയാണ് രോഗികളുടെ കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കാഴ്ച നഷ്ടമായവരുടെ കണ്ണുകള്‍ നീക്കം ചെയ്യേണ്ടി വന്നു. ക്യാംപില്‍ 65 പേര്‍ക്കു തിമിര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ മുപ്പതോളം പേര്‍ കണ്ണിനു കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Read Also : ഇനി സമരം എന്തിനെന്ന് കര്‍ഷകര്‍, സമരം തുടരാനുള്ള തീരുമാനവുമായി രാകേഷ് ടികായത്ത് : സമരക്കാര്‍ രണ്ട് തട്ടില്‍

തിമിര ശസ്ത്രക്രിയാ ക്യാംപുകള്‍ക്ക് ആരോഗ്യ വകുപ്പു നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ദുരന്തത്തിനിടയാക്കിയത് . സംഭവത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ബീഹാര്‍ ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button