കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വത്തില്‍ മതസംഘടനകള്‍ പള്ളികളിൽ സർക്കാരിനെതിരായ പ്രചാരണം നടത്താനുള്ള തീരുമാനം മുസ്ലിം സംഘടനകളുടേതാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലീഗ് ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മുസ്ലിം ലീഗ് പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന കെടി ജലീലിന്‍റെ വിമര്‍ശനത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വഖഫ് സ്വത്തുക്കളുടെ കൈകാര്യകര്‍തൃത്വം സംബന്ധിച്ചുള്ള വിഷയങ്ങളാണ് പള്ളിയില്‍ ബോധവത്കരണം നടത്താന്‍ മുസ്ലിം സംഘടനകള്‍ തീരുമാനിച്ചതെന്നും പള്ളിയുടെ കാര്യങ്ങള്‍ പള്ളിയിലല്ലാതെ മറ്റെവിടെയാണ് പറയുക എന്നും പിഎംഎ സലാം ചോദിച്ചു. താന്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത് മുസ്ലിം സംഘടനകളുടെ യോഗത്തിന്‍റെ കണ്‍വീനര്‍ എന്ന നിലക്കാണ് എന്നും കൂടെയുണ്ടായിരുന്നത് മുഴുവന്‍ മുസ്ലിം സംഘടനാ നേതാക്കളാണെന്നും സലാം പറഞ്ഞു.
വെള്ളപ്പൊക്കമുണ്ടാക്കാൻ സിൽവർ ലൈൻ പദ്ധതി എന്താ ചെക്ക് ഡാമാണോ?: മറുപടിയുമായി എ വിജയരാഘവൻ
ഇപ്പോള്‍ മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നവര്‍ എക്കാലത്തും ലീഗിനെ വിമര്‍ശിച്ചവരായിരുന്നുവെന്നും ആ എതിര്‍പ്പുകള്‍ ലീഗ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മതസമൂഹങ്ങള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രബോധനം ചെയ്യാനുമൊക്കെ സ്വാതന്ത്ര്യമുണ്ടെന്നും വിശ്വാസികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ എന്തിനാണ് കൈ കടത്തുന്നതെന്നും സലാം ചോദിച്ചു.
Post Your Comments