തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി തുടര്‍ച്ചയായി ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പുറമെ അറബിക്കടലിലും ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്തമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം ബുധനാഴ്ച പുലര്‍ച്ചയോടെ രൂപം കൊള്ളാനാണ് സാധ്യത. ഇതിന് പിന്നാലെയാണ് അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തായി മറ്റൊരു ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നത്. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 3 വരെ സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
Read Also : മുല്ലപ്പെരിയാർ: ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം അറബിക്കടലില്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ള പുതിയ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപഥം കണക്കാക്കിയിട്ടില്ല.
ന്യൂനമര്‍ദ്ദം ആശങ്ക ഉയര്‍ത്തിയ സാഹചര്യവും മാലിദ്വീപിനും ലക്ഷദ്വീപിനും സമീപത്തായി നിലനില്‍ക്കുന്ന ചക്രവാതചുഴിയും കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments