ThrissurKeralaNattuvarthaLatest NewsNewsCrime

മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചത് വെള്ളമെന്ന് കരുതിയാകാം, അപായപ്പെടുത്താനുള്ള സാധ്യത തള്ളി പൊലീസ്

കോഴി മാലിന്യത്തിന്റെ ദുര്‍ഗന്ധം പോകാന്‍ ഫോര്‍മാലിന്‍ ഉപയോഗിക്കാറുണ്ടെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്ന് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഫോര്‍മാലിന്‍ കുടിച്ചത് വെള്ളമെന്ന് കരുതിയാകാമെന്ന് പൊലീസ്. മദ്യത്തില്‍ ഒഴിക്കാനുള്ള വെള്ളത്തിന് പകരം ഫോര്‍മാലിന്‍ ആകാം ഒഴിച്ചിട്ടുണ്ടാവുകയെന്ന് പൊലീസ് പറയുന്നു. അപായപ്പെടുത്താന്‍ ആരെങ്കിലും ഫോര്‍മാലിന്‍ നല്‍കിയതാകാനുള്ള സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.

Read Also : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കാം: അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദ സാധ്യത

കോഴി മാലിന്യത്തിന്റെ ദുര്‍ഗന്ധം പോകാന്‍ ഫോര്‍മാലിന്‍ ഉപയോഗിക്കാറുണ്ടെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കുടിവെള്ള കുപ്പിയിലാണ് ഫോര്‍മാലിന്‍ സൂക്ഷിച്ചിരുന്നത്. മരുന്നു കടയില്‍ നിന്നാണ് ഫോര്‍മാലിന്‍ വാങ്ങിയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇരിങ്ങാലക്കുട സ്വദേശികളായ ബിജുവും നിശാന്തുമാണ് കഴിഞ്ഞ ദിവസം ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്ന് മരിച്ചത്. മദ്യം കഴിച്ചതിന് പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. മരിച്ചവരില്‍ ഒരാള്‍ കോഴിക്കട ഉടമയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button