ന്യൂഡൽഹി : തുടര്‍ച്ചയായുള്ള വധഭീഷണികളെ ഭയക്കുന്നില്ലെന്ന് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. ഈ ഭീഷണികളെ തനിക്ക് ഭയമില്ലെന്നും ഇക്കാര്യം ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നുണ്ടെന്നും ഗൗതം ഗംഭീർ പറഞ്ഞു.
‘എനിക്ക് ഒരു തരത്തിലുള്ള ഭയവും ഇല്ല. ഞാൻ ജോലി ചെയ്യുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും നിർത്തുന്നില്ല. ഈ പരിപാടിയുടെ വിജയത്തിലാണ് ഇപ്പോൾ എന്റെ ശ്രദ്ധ’- ഈസ്റ്റ് ഡൽഹി പ്രീമിയർ ലീഗിലെ ആദ്യ മത്സരം യമുന സ്പോർട്സ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗംഭീർ.
Read Also : ‘മകൾ അവൾക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു, സന്തോഷവാനാണ്’: ഒരച്ഛന്റെ കുറിപ്പ്
കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ മൂന്ന് ഭീഷണിസന്ദേശമാണ് ഗംഭീറിന് ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഗംഭീറിനുള്ള സുരക്ഷയും വര്‍ധിപ്പിച്ചു. വധഭീഷണി സന്ദേശമുള്ള ഇ-മെയില്‍ അയച്ചത് പാകിസ്ഥാൻ സ്വദേശിയായ ഷാഹിദ് ഹമീദ് എന്ന വ്യക്തിയാണെന്ന് വിവരം ലഭിച്ചതായി ഡല്‍ഹി പോലീസ് പറഞ്ഞിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്പെഷ്യല്‍ സെല്ലിനാണ് അന്വേഷണച്ചുമതല.
Post Your Comments