Latest NewsNewsIndia

വയോധികര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാങ്കേതിക വിദ്യ

ന്യൂഡല്‍ഹി : വയോധികര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ സാങ്കേതിക വിദ്യ പുറത്തിറക്കി. പ്രായമായവര്‍ക്കും പെന്‍ഷന്‍കാരുടെയും കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കുന്നതിനായി സവിശേഷമായ മുഖം തിരിച്ചറിയില്‍ സാങ്കേതിക വിദ്യയാണ് കേന്ദ്രം പുറത്തിറക്കിയത്. പ്രായമായവരുടെയും പെന്‍ഷന്‍കാരുടെയും വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുള്ള തിരിച്ചറിയില്‍ രേഖയായി ഈ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഉപകരിക്കും. മൊബൈല്‍ ആപ്പുവഴി എളുപ്പത്തില്‍ ലഭിക്കുന്നതാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ്. ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ വൈകാതെ രാജ്യത്ത് നടപ്പാക്കും.

68 ലക്ഷം വരുന്ന കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് മാത്രമല്ല ഇതര പെന്‍ഷന്‍കാര്‍ക്കും അനുഗ്രഹമാകുന്നതാണ് ഈ സാങ്കേതിക വിദ്യ. രാജ്യത്തെ കോടിക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് പ്രയോജനകരമാകത്തക്കവിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഔദ്യോഗിക കാര്യങ്ങള്‍ക്കും മറ്റ് വിവിധോദ്ദേശ കാര്യങ്ങള്‍ക്കും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കാര്യങ്ങള്‍ എളുപ്പമാക്കാനാവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. രാജ്യത്തെ ചരിത്രപരവും ദൂരവ്യാപകവുമായ ഗുണഫലവുള്ളതാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെന്‍ഷന്‍കാര്‍ക്കായി ഈ സാങ്കേതികവിദ്യ രൂപപ്പെടുത്തിയ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍(എന്‍ഐസി)യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)എന്നിവയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button