ThiruvananthapuramLatest NewsKeralaNews

പൊലീസിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ നവീകരിച്ചു: പോര്‍ട്ടല്‍ വഴി വിവിധ സേവനങ്ങള്‍

ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാനും കഴിയും

തിരുവനന്തപുരം: പൊലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടലിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തുണ എന്ന നിലവിലെ സര്‍വീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്തിയാണ് പുതിയ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Read Also : എംപിമാരുടെ സസ്പെന്‍ഷന്‍: നാളെ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ, ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം

പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കല്‍, എഫ്.ഐ.ആര്‍ പകര്‍പ്പ് ലഭ്യമാക്കല്‍, അപകട കേസുകളില്‍ ഇന്‍ഷ്വറന്‍സ് ക്ലെയിമിന് സമര്‍പ്പിക്കേണ്ട രേഖകള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കായി പുതിയ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. പണം അടയ്ക്കുന്നതിനുള്ള ഓണ്‍ലൈന്‍ പെയ്‌മെന്റ് രീതികളും പുതിയ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാനും കഴിയും.

കേരള പൊലീസിന്റെ മൊബൈല്‍ അപ്ലിക്കേഷനായ പോല്‍-ആപ്പ് വഴി മൊബൈല്‍ ഫോണുകളിലും ഈ സേവനം ലഭ്യമാകും. അപേക്ഷപ്രകാരമുളള സേവനങ്ങളും രേഖകളും മറ്റും പോര്‍ട്ടല്‍ വഴി കിട്ടുന്നതിനാല്‍ പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ആവശ്യമായ രേഖകള്‍ കൈപ്പറ്റാം. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഡി.ഐ.ജി പി. പ്രകാശ് എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button