പാലക്കാട്: ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആളിയാര്‍ ഡാം തുറന്നു. ഡാമിന്റെ പതിനൊന്ന് ഷട്ടറുകളും ഒൻപത് സെ.മീ വീതം ആണ് തുറന്നത്. ചിറ്റൂര്‍ പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്കി.
ഡാമിന്റെ 11 ഷട്ടറുകളും തുറന്നതോടെ ഡാമിൽ നിന്ന് സെക്കൻഡിൽ 1,500 ഘനയടി വെള്ളം ആണ് പുറത്തേക്ക് ഒഴുക്കുന്നത്. രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്.
Read Also : സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
നവംബര്‍ 18-ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് മൂലം ചിറ്റൂർ പുഴ നിറഞ്ഞൊഴുകിയിരുന്നു.
Post Your Comments