ഇരവിപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. ഇരവിപുരം വാളത്തുംഗൽ ചേതന നഗർ 211 രാഹുൽ ഭവനം വീട്ടിൽ ആർ. രാഹുൽ (31) ആണ് പൊലീസ് പിടിയിലായത്. മാലിന്യ നിർമാർജന സംരംഭത്തിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
എൻവയൺമെൻറൽ റിസോഴ്സ് കോഓപറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റാണ് ഇയാൾ. ഈ സ്ഥാപനം ആരംഭിക്കുന്ന മാലിന്യ നിർമാർജന സംരംഭത്തിൽ ടെക്നിക്കൽ എക്സ്പെർട്ട് എന്ന തസ്തികയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
Read Also : സാക്ഷി പറഞ്ഞ യുവാവിനു നേരെ വധശ്രമം
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments