തിരുവനന്തപുരം : സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ഇന്നും അറബിക്കടലിൽ നാളെയും പുതിയ ന്യൂനമർദം രൂപപ്പെടുമെങ്കിലും കേരളത്തെ കാര്യമായി സ്വാധീനിക്കാൻ സാധ്യതയില്ല. അതേസമയം ഇന്ന് അറബിക്കടലിൽ മീൻ പിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Read Also : ഹലാൽ വിവാദം : മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിൽ സത്യാഗ്രഹത്തിന് ബിജെപി
നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കും. ഇത് പടിഞ്ഞാറ്, വടക്ക്–പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ നാളെ പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കും. അതേസമയം, ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി അറബിക്കടലിലേക്ക് നീങ്ങി തുടങ്ങിയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Post Your Comments