ThiruvananthapuramNattuvarthaLatest NewsKeralaNews

സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സമ്പൂര്‍ണ ഹരിത പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈനിന് എതിരായ പ്രചരണങ്ങള്‍ മനഃപൂര്‍വമാണെന്നും വികസന പദ്ധതികള്‍ക്കെതിരായ അവിശുദ്ധ കൂട്ടുകെട്ടില്‍ ബിജെപിയും ഭാഗമായതുകൊണ്ട് കേന്ദ്രത്തെ കൊണ്ട് തലയിടീക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണഗതിയില്‍ നാടിന്റെ വികസനം ആഗ്രഹിക്കേണ്ടവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരികയാണെന്നും പദ്ധതി നടന്നുകൂടാ എന്നതാണ് അതിന്റെ ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം ശ്രദ്ധിക്കേണ്ട കാര്യം, ഈ ശക്തികള്‍ ഏതെല്ലാം തലങ്ങളില്‍ തുരങ്കം വെക്കാനാകുമോ അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നതാണ്. അതിന്റെ ചില പ്രതിഫലനങ്ങള്‍ കേന്ദ്രത്തിലും കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-പാക് അതിര്‍ത്തിയിലേയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ:ഭീകരര്‍ക്ക് പേടിസ്വപ്‌നമായി അമിത് ഷായുടെ പുതിയ നീക്കം

കേരളത്തിന്റെ വികസനം ഒരിഞ്ചു മുന്നോട്ടു പോകാതിരിക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതികള്‍ക്കെതിരായ അവിശുദ്ധ കൂട്ടുകെട്ടില്‍ ബി.ജെ.പിയും ഭാഗമായതു കൊണ്ടാണ് കേന്ദ്രത്തെ തലയിടീക്കാനുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button