Latest NewsNewsIndia

ഇന്ത്യ-പാക് അതിര്‍ത്തിയിലേയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ:ഭീകരര്‍ക്ക് പേടിസ്വപ്‌നമായി അമിത് ഷായുടെ പുതിയ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി സന്ദര്‍ശനത്തിന് തയ്യാറെടുത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തിയിലെ സുരക്ഷ നേരിട്ട് വിലയിരുത്താനും സൈനികരെ സന്ദര്‍ശിക്കാനുമാണ് അദ്ദേഹം നേരിട്ടെത്തുന്നത്. രാജസ്ഥാനിലെ ഇന്ത്യ -പാക് അതിര്‍ത്തിയിലെ ബിഎസ്എഫ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ ഒരു ദിവസം തങ്ങുന്ന അദ്ദേഹം നൈറ്റ് പട്രോളിങ് ഉള്‍പ്പെടെ നേരിട്ട് വിലയിരുത്തും. ഡിസംബര്‍ നാലിനും അഞ്ചിനുമാണ് അമിത് ഷായുടെ സന്ദര്‍ശനം.

Read Also : ശബരിമല തീര്‍ത്ഥാടനം: നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് മുഖ്യമന്ത്രിക്ക് ദേവസ്വം ബോര്‍ഡിന്റെ കത്ത്

നാലിന് ജെയ്സാല്‍മറിലെത്തുന്ന അദ്ദേഹം അതിര്‍ത്തിയില്‍ സംരക്ഷണം നല്‍കുന്ന ബിഎസ്എഫ് സൈനികരുമായി സംവദിക്കും. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ബിഎസ്എഫിന്റെ നൈറ്റ് പട്രോളിങ് അടക്കം അദ്ദേഹം നേരിട്ട് പരിശോധിക്കും.

അഞ്ചിന് രാവിലെ ബിഎസ്എഫിന്റെ റെയ്സിങ് ഡേ പരിപാടിയില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം ജയ്പൂരിലേക്ക് മടങ്ങുക. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റശ്രമങ്ങളും ആയുധക്കടത്ത് ശ്രമങ്ങളും വര്‍ദ്ധിച്ചുവരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമിത് ഷാ അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ നേരിട്ട് സന്ദര്‍ശനത്തിന് എത്തുന്നത്.

ജയ്പൂരില്‍ ബിജെപി കാര്യകര്‍ത്താക്കളുമായി അമിത് ഷാ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ യോഗം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button