COVID 19ThiruvananthapuramLatest NewsKeralaNattuvarthaNews

വാക്സിനെടുക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ല: വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. വാക്സിനെടുക്കാത്ത ആളുകൾക്ക് കോവിഡ് പിടിപെട്ടാൽ സൗജന്യ ചികിത്സയടക്കമുള്ള ആനുകൂല്യങ്ങൾ ഇനിമുതൽ നൽകില്ലെന്ന് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.

അതേസമയം, അലർജി ഉൾപ്പടെയുള്ള ആരോഗ്യകാരണങ്ങളാൽ വാക്സിനെടുക്കാൻ കഴിയാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജാരാക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. അദ്ധ്യാപകരിൽ അയ്യായിരത്തോളം പേർ ഇനിയും വാക്സിനെടുക്കാത്തതിനെ തുടർന്നാണ് സർക്കാർ കർശന നടപടികളിലേക്ക് തിരിഞ്ഞത്.

ഞാൻ ഒരു ബിസിനസുകാരനാണ് 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും, മരക്കാർ റിലീസിന് ശേഷം ഒടിടിയിലെത്തും: മോഹൻലാൽ

വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തിനായി ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാത്ത അദ്ധ്യാപകർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റ് കാരണങ്ങളാൽ വാക്സിനെടുക്കാത്തവർ ആഴ്ച തോറും സ്വന്തം ചിലവിൽ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റാവാണെന്ന സർട്ടിഫിക്കറ്റ് നൽകണം. പൊതുജനങ്ങളുമായി ഇടപെടുന്ന സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്നവർക്കും ഈ നിയന്ത്രണം ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button