കൊച്ചി: ക്രിസ്മസ് ദിനം മുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് ഇനി ക്യാമറക്കാവൽ മാത്രം. നിലവിലുള്ള അറുന്നൂറോളം സുരക്ഷാജീവനക്കാരെ ഡിസംബർ 25ന് പിരിച്ചുവിടും. ക്യാമറ സ്ഥാപിച്ചതിന് പുറമേ ഔട്ട്‌ലെറ്റുകൾക്ക് ഇൻഷുറൻസ് പരിരക്ഷ കൂടി ഏർപ്പെടുത്തിയതും തീരുമാനത്തിന് പ്രേരണയായി.
ബിവറേജസ് കോർപ്പറേഷന് സെക്യൂരിറ്റി ജീവനക്കാരെ നൽകിയിരുന്ന രണ്ട് ഏജൻസികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. 2018- മുതലാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ച് തുടങ്ങിയത്. സ്വകാര്യ ഏജൻസികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ ആയിരുന്നു നിയമനങ്ങൾ.
സംസ്ഥാനത്തെ ഭൂരിഭാഗം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ഇപ്പോൾ ക്യാമറ സ്ഥാപിച്ച് കഴിഞ്ഞിരിക്കുകയാണ്. പുതിയ കെട്ടിടത്തിലേക്ക് മാറുന്ന ഏതാനും ചില ഔട്ട്‌ലെറ്റുകളിൽ കൂടിയാണ് ഇനി ക്യാമറ സ്ഥാപിക്കാനുള്ളത്. ഇത് വേഗത്തിലാക്കുമെന്നും ബെവ്‌കോ അറിയിച്ചു.
Post Your Comments