KeralaLatest NewsNewsIndia

ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ മാർഷൽ ഭരണം: മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ലെന്ന് ബിനോയ് വിശ്വം

ഡൽഹി: മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് തള്ളി എംപിമാർ. മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയിൽ നരേന്ദ്ര മോദി മാർഷൽ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും വൈരാഗ്യബുദ്ധിയോടെയാണ് സർക്കാർ പെരുമാറുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തതെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും എളമരം കരീം വ്യക്ത്യമാക്കി. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ നാളെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണനടത്തുമെന്നും സഭ ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും മാപ്പ് പറയില്ലെന്നും മാപ്പ് പറയേണ്ടതായി ഒന്നും ചെയ്തിട്ടില്ലെന്നും എളമരം കരീം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button