
ദോഹ: ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പെട്രോൾ, ഡീസൽ നിരക്ക് നവംബർ മാസത്തിലേത തന്നെയായി തുടരും. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം ലിറ്ററിന് 2 റിയാൽ, സൂപ്പർ ലിറ്ററീന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.
അതേസമയം ഒമാനിലും ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. എം91 പെട്രോൾ ലിറ്ററിന് 229 ബൈസയും എം95 പെട്രോളിന് 239 ബൈസയും ഡീസലിന് 258 ബൈസയുമാണ് പുതിയ നിരക്ക്. ഒമാനിൽ ഇന്ധനവില വർധന തടഞ്ഞ് സുൽത്താൻ ഹൈതം ബിൻ താരിക് നവംബർ ഒൻപതിന് രാജകീയ ഉത്തരവിറക്കിയിരുന്നു. അടുത്ത വർഷം അവസാനം വരെയാണ് വില വർധന ഒഴിവാക്കിയത്.
Post Your Comments