ന്യൂഡൽഹി : മലയാളികൾക്കാകെ അഭിമാനമായി, തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് അൻപത്തിയൊൻപതുകാരനായ ഹരികുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചത്. 2024വരെ അദ്ദേഹം പദവിയിൽ തുടരും.
Also Read : അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്കുട്ടി കൊല്ലപ്പെട്ടു
1962 ഏപ്രിൽ 12ന് തിരുവനന്തപുരം നന്തൻകോടാണ് ജനനം. തിരുവനന്തപുരം മന്നം മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിൽ നിന്ന് പത്താം ക്ളാസും ആർട്സ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും പാസായ ശേഷം 1979ൽ എൻ.ഡി.എയിൽ പ്രവേശനം നേടി. 1983 ജനുവരിയിലാണ് നാവികസേനയിൽ ചേരുന്നത്.
Post Your Comments