Latest NewsNewsIndia

എംപിമാരുടെ സസ്പെന്‍ഷന്‍: നാളെ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ, ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം

കഴിഞ്ഞ സമ്മേളനത്തിലാണ് ഇന്‍ഷുറന്‍സ് ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടുത്തളത്തിലിറങ്ങി എംപിമാര്‍ പ്രതിഷേധിച്ചത്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ നാളെ രാവിലെ 10 മുതല്‍ വൈകിട്ട് ആറുമണി വരെ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ ഇരിക്കും. കഴിഞ്ഞ സമ്മേളനത്തിലാണ് ഇന്‍ഷുറന്‍സ് ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടുത്തളത്തിലിറങ്ങി എംപിമാര്‍ പ്രതിഷേധിച്ചത്. ഇന്നലെ ചേര്‍ന്ന സമ്മേളനത്തിലാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തത്.

Read Also : എം.ജി സര്‍വകലാശാലയില്‍ സീറ്റൊഴിവ്

ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്ന് കാണിച്ച് കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സഭയ്ക്കുള്ളില്‍ നടന്ന കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കുമോ എന്നതില്‍ നിയമോപദേശം തേടും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും കോടതിയെ സമീപിക്കുക. ‘മാപ്പ് പറയാന്‍ തങ്ങള്‍ സവര്‍ക്കറല്ല. മുട്ടുകുത്തി മൂന്ന് മാപ്പപേക്ഷ എഴുതിയ പാരമ്പര്യം തങ്ങളുടേതല്ല. ആ പാരമ്പര്യത്തിന്റെ ബന്ധുക്കള്‍ക്ക് മാത്രമേ മാപ്പ് ഇരക്കാന്‍ കഴിയൂ’ എന്ന് ബിനോയ് വിശ്വം എംപി മാധ്യമങ്ങളോട് പറഞ്ഞു. ഒരു സഭാസമ്മേളനത്തിലുണ്ടായ പ്രതിഷേധത്തിന് അടുത്ത സമ്മേളനത്തില്‍ നടപടി എടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എംപിമാര്‍ മാപ്പു പറയാന്‍ തയ്യാറാകാത്തതിനാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നടപടി പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തിയത്. സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെ കോണ്‍ഗ്രസില്‍ നിന്ന് ആറുപേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ശിവസേനയില്‍ നിന്ന് രണ്ടുപേര്‍ വീതവും സസ്പെന്‍ഷനിലായത്. ശീതകാലസമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button