തിരുവനന്തപുരം : വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും അവരുടെ ഭാഗം വിശദീകരിക്കാന്‍ സാവകാശം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്ത് കാരണം കൊണ്ടാണ് വാക്‌സിന്‍ എടുക്കാത്തത് എന്ന കാര്യം ബോധ്യപ്പെടുത്തണം. വിശദീകരണം നല്‍കുന്നത് പരിശോധിച്ച് സര്‍ക്കാരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേരാണ് വാക്‌സിനെടുക്കാത്തവരായി ഉള്ളത്. വാക്‌സിനെടുക്കാത്തവരെ സ്‌കൂളില്‍ വന്ന് ക്ലാസ് എടുക്കാന്‍ അനുവദിക്കില്ല. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാം. വാക്‌സിനെടുക്കാത്തവരെ ഒരുതരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Read Also : ഒമിക്രോണ്‍ ഭീഷണി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി
സംസ്ഥാനത്ത് 47 ലക്ഷം വിദ്യാര്‍ഥികളാണ് ഉള്ളത്. ഇവരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നത്. സമൂഹത്തിന്റെ താത്പര്യം പരിഗണിക്കാന്‍ അധ്യാപകര്‍ തയ്യാറാവണംഅതിനാല്‍ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments