ലണ്ടൻ: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മരുന്ന് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍. ഹൃദയവിശാലതയുള്ള മനുഷ്യരുള്ള ഏറ്റവും മനോഹരമായ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ പീറ്റേഴ്സണ്‍ വ്യക്തമാക്കി. ഇന്ത്യയുടെ കരുതല്‍ ഒരിക്കല്‍ക്കൂടി ലോകത്തെ കാണിച്ചിരിക്കുകയാണെന്നും പീറ്റേഴ്സണ്‍ കുറിച്ചു.
കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതേതുടർന്ന് നിരവധി പ്രമുഖരാണ് കേന്ദ്ര സർക്കാരിന്റെ നയതന്ത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നത്. ജീവന്‍ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും വെന്റിലേറ്ററുകളുമടക്കമുള്ള സഹായമാണ് ഇന്ത്യ നല്‍കുക. ഇതോടൊപ്പം ജീന്‍ പഠനത്തിലും ഗവേഷണത്തിലും രാജ്യം സഹകരിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
നേരത്തെ ആഫ്രിക്കയിലെ 41 രാജ്യങ്ങള്‍ക്ക് 25 മില്യണിലധികം ഡോസ് കോവിഡ് വാക്‌സിനുകളാണ് ഇന്ത്യ നൽകിയത്. ഇതില്‍ ഒരു മില്യണോളം ഡോസ് 16 രാജ്യങ്ങള്‍ക്കുള്ള ഗ്രാന്‍ഡാണ്. കൂടാതെ മലാവി, എത്യോപ്യ, സാംബിയ, മൊസാംബിക്, ഗിനിയ, ലെസോത്തോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിന് സര്‍ക്കാര്‍ അനുമതി നൽകിയിട്ടുണ്ട്.
That caring spirit once again shown by India!
The most fabulous country with so many warm hearted people!
Thank you!
cc @narendramodi ?? https://t.co/r05631jNBD— Kevin Pietersen? (@KP24) November 29, 2021
Post Your Comments