UAELatest NewsNewsInternationalGulf

മുഷ്‌റിഫ് മാളിൽ യുഎഇ സ്മരണാ ദിനം ആചരിച്ച് യുഎഇ

അബുദാബി: മുഷ്‌റിഫ് മാളിൽ സ്മരണാ ദിനം ആചരിച്ച് യുഎഇ. അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഡയറക്ടർ ജനറൽ സയ്യിദ് അൽ ബാഹ്രി സാലെം അൽ അമിരി, സിലാൽ ചീഫ് എക്‌സിക്യൂട്ടീ ഓഫിസർ ജമാൽ സാലെം അൽ ദാഹിരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, സി.ഇ.ഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീ ഡയറക്ടർ എം.എ. അഷ്‌റഫ് അലി, അബുദാബി പൊലീസ് ശ്വാന വിഭാഗം (കെ9 ഫോഴ്‌സ്) എന്നിവർ ഉൾപ്പെടെ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

Read Also: തലസ്ഥാന നഗരിയിലെ ആള്‍ദൈവം, ഒന്നുകില്‍ ഉഡായിപ്പ് അല്ലെങ്കില്‍ സ്വയം ദൈവമാണെന്ന തോന്നല്‍ : വൈറലായി കുറിപ്പ്

അതേസമയം സ്മാരക ദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് യുഎഇ ആദരവ് അർപ്പിച്ചിരുന്നു. രക്തസാക്ഷികളുടെ ത്യാഗങ്ങൾ മായാതെ നിൽക്കുമെന്നാണ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കിയത്. സത്യത്തിനും പ്രതിരോധത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവർ മൺമറഞ്ഞാലും ജനമനസ്സുകളിൽ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രക്തസാക്ഷി കുടുംബങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ഓഫിസ് തുറന്നു ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നത് സൈനികരോടും കുടുംബത്തോടും രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. രക്തസാക്ഷികളുടെ സംഭാവനകൾ വിവരിക്കുന്ന നാഷണൽ ആർക്കൈവ്സ്, മ്യൂസിയം എന്നിവയും നിർമ്മിക്കുന്നുണ്ട്. കുടുംബങ്ങൾക്കുള്ള ഭവന പദ്ധതികൾ, സമഗ്ര ആരോഗ്യ സംരക്ഷണ പരിപാടികൾ, സാമൂഹിക പിന്തുണയുള്ള സംരംഭങ്ങൾ തുടങ്ങി ഒട്ടേറെ പദ്ധതികളും യുഎഇ സർക്കാർ ആവിഷ്‌ക്കരിക്കുന്നുണ്ട്.

Read Also: യുഎഇ ദേശീയ ദിനം: ഷാർജയിലും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button