ഇടുക്കി: വണ്ടിപ്പെരിയാര്‍ പീഡന കേസില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു. കേരള സര്‍ക്കാരും സിപിഎമ്മും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. കേസ് അട്ടിമറിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പട്ടികജാതി കമ്മീഷന്‍ കേസില്‍ ഇടപെടുന്നത്.
കഴിഞ്ഞ ജൂണിലാണ് ചുരക്കുളം എസ്റ്റേറ്റില്‍ ആറ് വയസ്സുകാരി കൊല്ലപ്പെട്ടത്. അയല്‍വാസിയായ അര്‍ജ്ജുന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ 30ന് ലയത്തിലെ മുറിയില്‍ കെട്ടിയിരുന്ന കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
Read Also : പത്ത് ദിവസം മുമ്പ് കാണാതായ സ്ത്രീയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
മൂന്ന് വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയ്ക്ക് മിഠായിയും മറ്റും നല്‍കിയായിരുന്നു പീഡിപ്പിച്ചിരുന്നത്. മാതാപിതാക്കൾ രാവിലെ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം നടന്നിരുന്നത്.
ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അര്‍ജ്ജുന്‍. അതുകൊണ്ട് തന്നെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും ശക്തമായിരുന്നു. ഇതിനെതിരെയായിരുന്നു കെ.സുരേന്ദ്രന്റെ ഇടപെടല്‍.
Post Your Comments