ഒമിക്രോൺ വകഭേദം വ്യാപിക്കാനിടയുള്ള സാഹചര്യത്തിൽ കോവിഡ് ടെസ്റ്റുകളും വാക്സിനേഷനും ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് കോഴിക്കോട് രണ്ടാം ഡോസ് എടുക്കാത്തവരുടെ എണ്ണം കൂടുതലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരിക്കുന്നത്.
കൂടുതൽ ജീവനക്കാരെ നിയമിച്ച് കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലെ ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും വാക്സിനേഷൻ വ്യാപിപ്പിക്കാനുമാണ് ജില്ലാ ആരോഗ്യവകുപ്പിന്‍റെ തീരുമാനം. 95 ശതമാനം പേരാണ് കോവിഡ് വാക്സിൻ ഒന്നാം ഡോസ് എടുത്തത്. എന്നാൽ രണ്ടാം ഡോസ് എടുത്തത് 61.08 ശതമാനം പേർ മാത്രം.
Read Also : വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം : ഡോക്‌ടര്‍ പൊലീസ് പിടിയിൽ
വിമാനത്താവളങ്ങളിലെ ടെസ്റ്റിൽ കൊവിഡ് പോസിറ്റീവാകുന്നവർക്കായി പ്രത്യേക ഐസൊലെഷൻ സംവിധാനമൊരുക്കും. ഒപ്പം അവരിൽ നിന്ന് ഒമിക്രോൺ ജീനോം പഠനത്തിനായി സാമ്പിള്‍ ശേഖരിക്കുമെന്നും ഡി.എം.ഒ പ വ്യക്തമാക്കി.
Post Your Comments