കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. പാതയോരത്തുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടന്നാണ് പ്രാഥമിക വിവരം. നിരവധി വാഹനങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഒരു ടൊയോട്ടാ വാഹനത്തെ ലക്ഷ്യമാക്കിയാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ആ വാഹനത്തില്‍ ആരാണ് ഉണ്ടായിരുന്നതെന്ന് പുറത്തുവന്നിട്ടില്ല.
Read Also : എംപിമാരുടെ സസ്പെന്‍ഷന്‍: നാളെ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ, ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം
ഈ മാസം ആദ്യമാണ് കാബൂളിലെ സൈനിക ആശുപത്രിയില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ താലിബാന്‍ ഭീകര നേതാവ് കൊല്ലപ്പെട്ടിരുന്നു. കാബൂള്‍ കേന്ദ്രീകരിച്ച് ഇതുവരെ നടന്ന എല്ലാ സ്ഫോടനങ്ങളുടേയും ഉത്തരവാദിത്വം ഐ.എസ് ഖൊറാസാന്‍ വിഭാഗമാണ് ഏറ്റെടുത്തിട്ടുള്ളത്.
Post Your Comments