Latest NewsNewsInternationalGulfOman

ബുധനാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ഒമാൻ

മസ്‌കത്ത്: ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി ഒമാൻ. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങുന്നതിനാൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഒമാൻ നൽകുന്ന മുന്നറിയിപ്പ്. ബുധനാഴ്ച വരെ മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ അൽ ബത്തിന, മസ്‌കത്ത്, തെക്കൻ അൽ ശർഖിയ എന്നീ മേഖലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്.

Read Also: ടിപ്പുവിനെതിരെ പടനയിച്ച വീരപഴശ്ശി, കെ.കെ.ശൈലജയുടെ പോസ്റ്റിനെ അധിക്ഷേപിച്ച് സൈബറാക്രമണം

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ഒമാൻ കാലാവസ്ഥാ വിദഗ്ധർ പുറപ്പെടുവിച്ചു.

അതേസമയം തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കുവാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു.

Read Also: ഇന്ത്യ-പാക് അതിര്‍ത്തിയിലേയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ:ഭീകരര്‍ക്ക് പേടിസ്വപ്‌നമായി അമിത് ഷായുടെ പുതിയ നീക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button