അബുദാബി: അബുദാബിയ്ക്ക് പിന്നാലെ സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജയും യുഎഇയുടെ 50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ദേശീയ ദിന അവധി ദിവസങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാർജ അറിയിച്ചു. ഷാർജയിലെ ചില പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടില്ലെന്ന് മുൻസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ഡിസംബർ നാലിന് പാർക്കിങ് ഫീസ് പുനരാരംഭിക്കും.
കഴിഞ്ഞ ദിവസമാണ് അബുദാബി സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ചത്. ദേശീയ ദിന അവധി ദിവസങ്ങളിൽ സൗജന്യ പാർക്കിംഗ് ആസ്വദിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ഡിസംബർ 1 നും ഡിസംബർ രണ്ടിനും പാർക്കിംഗ് സൗജന്യമായിരിക്കും. അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.
വരാനിരിക്കുന്ന അവധി ദിവസങ്ങളിൽ വാഹനമോടിക്കുന്നവരെ ടോൾ നിരക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും അവധി ദിവസങ്ങളിൽ സുഗമമായ ഗതാഗതം തടയരുതെന്നും ഐസിടി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
Read Also: രാജ്യമാണ് എനിക്ക് പരമപ്രധാനം, രാജ്യദ്രോഹികള്‍ക്കെതിരെ തുറന്ന് സംസാരിക്കും: വധഭീഷണിക്കെതിരെ കങ്കണ
Post Your Comments