തൃശൂർ: സെന്റ്മേരിസ് കോളേജ് ഹോസ്റ്റലിലെ 4 വിദ്യാർത്ഥികൾക്ക് കൂടി നോറോ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച വിദ്യാർഥികളുടെ എണ്ണം 60 ആയി. ക്ലാസുകൾ ഓൺലൈൻ ആക്കാൻ കോളേജ് അധികൃതർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നല്കി.
Also Read : ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു
52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു . സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.
Post Your Comments