UAELatest NewsNewsInternationalGulf

യുഎഇ ദേശീയ ദിനം: ദുബായ് എക്‌സ്‌പോയിലേക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു

ദുബായ്: എക്‌സ്‌പോ 2020 ലേക്ക് സൗജന്യ പ്രവേശനം. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചത്. എക്‌സ്‌പോയിലെ മെഗാഷോയിൽ സൗജന്യമായി പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

Read Also: രാജ്യമാണ് എനിക്ക് പരമപ്രധാനം, രാജ്യദ്രോഹികള്‍ക്കെതിരെ തുറന്ന് സംസാരിക്കും: വധഭീഷണിക്കെതിരെ കങ്കണ

ഡിസംബർ 2 ന് എക്സ്പോയിൽ സൗജന്യ സന്ദർശനം നടത്താം. യുഎഇിയുടെ 50 -ാം ദേശീയ ദിനമാണ് ഡിസംബർ രണ്ടിന്. നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. എക്‌സ്‌പോ വേദി സന്ദർശിക്കുന്നതിനായുള്ള നവംബർ വീക്ക് ഡേ പാസിന്റെ വിൽപ്പന വർധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. 2022 മാർച്ച് 31 നാണ് ദുബായ് എക്‌സ്‌പോ 2020 അവസാനിക്കുന്നത്.

Read Also: തൃക്കാക്കര നഗരസഭയില്‍ കൂട്ടത്തല്ല്: തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അധ്യക്ഷ അജിത തങ്കപ്പന്‍, തർക്കം പൂട്ടിനെ ചൊല്ലി

shortlink

Related Articles

Post Your Comments

Related Articles


Back to top button