KeralaLatest NewsNews

‘ജവാദ്’ വരുന്നു: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

സൗദി അറേബ്യ നി‍ർദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് 'ജവാദ്' എന്ന് പേര് നൽകിയത്

ചെന്നൈ : ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറും. ജാവാദ് ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം.

Read Also  :  കുറ‍ഞ്ഞ വിലയ്ക്ക് അരിയും വെള്ളിച്ചെണ്ണയും: വിലക്കയറ്റം നിയന്ത്രിക്കാൻ ആപ്പുമായി സപ്ലൈക്കോ

സൗദി അറേബ്യ നി‍ർദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ‘ജവാദ്’ എന്ന് പേര് നൽകിയത്. ‘ജവാദ്’ എത്തുകയാണെങ്കിൽ, ഈ വർഷം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊള്ളുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റായി ഇത് മാറും. അറബിക്കടലിൽ ടൗട്ടേ, ഷഹീൻ എന്നീ ചുഴലിക്കാറ്റുകൾ ആഞ്ഞടിച്ചപ്പോൾ, ബംഗാൾ ഉൾക്കടലിൽ ഗുലാബ്, യാസ് എന്നിവയാണ് പിറവിയെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button