KollamKeralaNattuvarthaLatest NewsNews

എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ റാ​ഗി​ങ്ങ്: അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ പൊലീസ് പിടിയിൽ

പരിക്കേറ്റ ഇ​വ​ർ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് റാ​ഗി​ങ്ങ് വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​ഞ്ഞ​ത്

കൊ​ല്ലം: ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ റാ​ഗ് ചെ​യ്ത സംഭവത്തിൽ അ​ഞ്ച് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങാ​പ്പാ​റ ശ്രീ​കാ​ര്യം എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ന് സ​മീ​പം പ​ത്മ​നാ​ഭം വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (21), കോ​ഴി​ക്കോ​ട് ഫ​റൂ​ക്ക് ക​ല്ലും​പാ​റ ചേ​രി​യി​ൽ പെ​രു​മു​ഖം ത​ണ്ണി​ച്ചാ​ൽ ഹൗ​സി​ൽ സ​ഹ​ൽ മു​ഹ​മ്മ​ദ് (22), പാ​ല​ക്കാ​ട് ശേ​ഖ​ര​പു​രം ക​ൽ​പാ​ത്തി ക​മ​ലാ​ല​യം കോം​മ്പൗ​ണ്ട് 32-ൽ ​സോ​പാ​നം വീ​ട്ടി​ൽ അ​ഭി​ഷേ​ക് (22), ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി ന​ടു​വേ​ത്ത് ന​ഗ​ർ അ​രു​ണ്‍​മാ​സ് വീ​ട്ടി​ൽ ന​ബ്ഹാ​ൻ അ​നീ​സ് (22), ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ വെ​ള​ളൂ​ർ അ​ഞ്ഞൂ​റി​ൽ കി​സാ​ൻ കോ​വി​ൽ ശ്രീ​കൃ​ഷ്ണ വീ​ട്ടി​ൽ അ​ശ്വി​ൻ മ​നോ​ഹ​ർ (21) എ​ന്നി​വ​രാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

കൊ​ല്ല​ത്തെ പ്ര​മു​ഖ എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാണ് സു​ബ്ഹാ​നും ആ​ല​മും. ഇവർ കോ​ളേ​ജ് പാ​ർ​ക്കി​ൽ ഇ​രു​ന്ന​തി​നാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​ദ്ര​വി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളെ സ​മീ​പ​ത്തെ റെ​യി​ൽ​വേ പാ​ല​ത്തി​ന​ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഭി​ത്തി​യോ​ട് ചേ​ർ​ത്ത് നി​ർ​ത്തി മ​ർ​ദിക്കുകയും തു​ട​ർ​ന്ന് ത​ല റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ത്ത് വ​ച്ച് ത​ല​യി​ലും മൂ​ക്കി​ലും ഇ​ടി​ക്കു​ക​യും ചെ​യ്തു. മൂ​ക്കി​ൽ നി​ന്നും ര​ക്തം വ​ന്ന​പ്പോ​ൾ ഇ​വ​രെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ കൊ​ണ്ടു​പോ​യി മു​റി​വു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി പ​റ​ഞ്ഞ​യ്ക്കു​ക​യാ​യി​രു​ന്നു.

Read Also : നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കാം

പരിക്കേറ്റ ഇ​വ​ർ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് റാ​ഗി​ങ്ങ് വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അ​ഞ്ച് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊലീ​സ് കേ​സെ​ടു​ത്ത​ത്.

കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്.​കെ യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ​മാ​രാ​യ അ​നീ​ഷ് എ.​പി, ശ്രീ​നാ​ഥ് വി.​എ​സ്, താ​ഹ​കോ​യ, ജ​യ​ൻ കെ, ​സ​ക്ക​റി​യ, എ​എ​സ്ഐ സ​ജീ​ല, സി​പി​ഒ ഷാ​ജി, ദീ​പു ഡേ​വി​ഡ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അറസ്റ്റ് ചെയ്തത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button